കൊറോണാ പ്രതിരോധ നിർദ്ദേശങ്ങൾ .

- ഇതിനെ മറ്റേതു സാംക്രമിക രോഗങ്ങളേയും പോലെ കാണുക. കേരളത്തിന് മാത്രമായി ഒരു പ്രത്യേക പ്രതിരോധ ക്രമം ഇല്ല .
2 . ഇനിയും ഒരു സമ്പൂർണ്ണ ലോക് ഡൗൺ ഗുണത്തേക്കാൾ ദോഷമായിരിക്കും ചെയ്യുക. - ഇന്നത്തെ സാഹചര്യത്തിൽ ഒരു കൊറോണാ കേരളാ മോഡലിന് ശ്രമിച്ച് ഓവർ സ്ട്രസ് ഡ് ആ വാതിരിക്കുന്നതാണ് ബുദ്ധി .
- കേസ് ഫേറ്റാലിറ്റി റേറ്റ്, മോർട്ടാലിറ്റി റേറ്റ് എന്നിവ യൊക്കെ ദേശത്തിന്റെ ഇതര ഭാഗങ്ങളുമായി താരതമ്യം ചെയ്ത് ഒരു ഫാൾസ് സെക്യൂരിറ്റി ഉണ്ടാക്കേണ്ട കാര്യമില്ല. നമ്മൾ രോഗവ്യാപന തീവ്രതയുടെ ആദ്യ ഘട്ടത്തിലാണ്.
- കേരള ജനതയെ മൊത്തം ഐസൊലേറ്റ് ചെയ്യുന്നതിന് പകരം വൾണറബിൾ ഗ്രൂപ്പിനെ മാത്രം ഐസൊലേറ്റ് ചെയ്ത് പ്രത്യേക ചികിൽസാ പരിഗണന കൊടുക്കുക.
- കേസ് മാനേജ്മെന്റ് ഒരു പിരമിഡൽ അപ്രോച്ചിൽ കൈകാര്യം ചെയ്യുക.
- വൾണറബിൽ ഗ്രൂപ്പിൽപ്പെടാത്ത ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങൾ ഇല്ലാത്ത എല്ലാവരേയും വീട്ടിൽ തന്നെ ചികിൽസിക്കുക.
- രോഗലക്ഷണങ്ങൾ ഉള്ള എന്നാൽ സ്റ്റേ ബിൽ ആയ രോഗികളെ ഫസ്റ്റ് ലൈൻ സെന്ററിൽ ചികിൽസിക്കാം.
- വൾണറബിൾ ഗ്രൂപ്പിലുള്ള രോഗലക്ഷണങ്ങൾ ഉള്ള എല്ലാവരേയും ആശുപത്രിയിൽ തന്നെ ചികിൽസിക്കണം
10.സംസ്ഥാനത്തെ മൊത്തം ആശുപത്രി കളെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ കാറ്റഗറൈസ് ചെയ്ത് ഏത് തരം രോഗികൾ എവിടെ എന്ന് നിചപ്പെടുത്തണം.
11.നോൺ കൊറോണാ രോഗികളെ ചികിൽസിക്കുന്നതിന് സൗകര്യം ഉറപ്പു വരുത്തണം - മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ കൊറേണാ സോണുകൾ ഉണ്ടാക്കാം.
13.സംസ്ഥാനത്തൊട്ടാകെ സർക്കാരും സ്വകാര്യ ആശുപത്രിക്കും ചേർന്നുള്ള പി.പി.പി പബ്ലിക് പ്രൈവറ്റ് പാർട്ടി സിപ്പേഷൻ മോഡൽ ഉണ്ടാക്കുക. - പണം കൊടുത്തു ചികിൽസ നേടാൻ കഴിയുന്നവർക്ക് ആ മോഡ് തിരഞ്ഞെടുക്കാം. എല്ലാ ബാധ്യതയും സർക്കാർ ഏറെറടുക്കേണ്ട കാര്യമില്ല. പക്ഷേ ചൂഷണം ഉണ്ടാകാതെ നോക്കണം.
- പി.പി.പി. മോഡലിൽ ഒരോ ആശുപത്രിസം വിധാനത്തിന്റെ കീഴിലും ഫസ്റ്റ് ലൈൻ സെൻററുകളും ഹോം കെയർ സെന്ററുകളും ഉണ്ടാക്കാം. നടത്തിപ്പിന്റെ സൗകര്യത്തിന്നായി അതാത് സ്ഥാപനങ്ങളുടെ സമീപ പ്രദേശത്ത് തന്നെ യാവണം ഈ അനുബന്ധ ഘടകങളും സജ്ജീകരിക്കേണ്ടത്.
- ആംബുലൻസുകൾ എത്താത്ത പരാതി പരിഹരിക്കാൻ രണ്ട് കാര്യങ്ങൾ ആണ് ചെച്ചേണ്ടത്. എല്ലാ കേസുകളും ആംബുലൻസിൽ തന്നെ ട്രാൻസ്പോർട്ട് ചെയ്യേണ്ട കാര്യമില്ല. കൊറോണാ ഡെസിഗ്നേറ്റഡ് ടാക്സികളെ ഇതിന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. രണ്ടാമത്തെ ഓപ്ഷൻ ഓരോ ആരോഗ്യ സംവിധാനവും അവരുടെ മേഖലയിൽ വരുന്ന രോഗികളുടെ ട്രാൻ പോർട്ടേഷൻ ഉൾപ്പെടെയുള്ള ഉത്തരവാദിത്വം ഏറെറടുക്കക. ആ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ഉള്ള ആംബുലൻസ് ടാക്സി നെറ്റ്വർക്ക് ഉണ്ടാക്കി ഇതിന്നായി ഉപയോഗിക്കുക.
- ഓരോ സ്ഥാപങ്ങളും ടെലി മെഡിസിനും ടെലി ഐ സി യു സംവിധാനങ്ങളും ഉപയോഗിക്കുക.
- എല്ലാ യൂണിറ്റുകളോടും ദിവസാടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുക. ജില്ലാ അടിസ്ഥാനത്തിൽ വിലയിരുത്തുക. ജില്ലാ മോണിറ്ററിംങ് കമ്മിറ്റി വേണ്ട നടപടി എടുക്കുക. സ്റ്റേറ്റിനെ അപ്ഡേറ്റ് ചെയ്യുക.
- എല്ലാ മെഡിക്കൽ കോളേജുകളും കൊറോണാ അപെക്സ് സെന്ററുകളാക്കുക. സൗകര്യങ്ങളുള്ള സ്വകാര്യ ആശുപതികളും അപെക്സ് സെൻററുകളും മാത്രമായിരിക്കണം കോംപ്ലിക്കേറ്റഡ് കൊറോണ കൈകാര്യം ചെയ്യേണ്ടത്.
- വൾണറബിൽ ഗ്രൂപ്പിൽപ്പെട്ടവർക്കായി ജില്ലയിൽ ഏതാനും സെൻററുകൾ തെരഞ്ഞെടുത്ത് ഡെസിഗ്നേറ്റ് ചെയ്യക.
- മുഖ്യമന്ത്രിയുടെ ദിവസേന പത്രസമ്മേളനം നല്ലതാണെങ്കിലും പലപ്പോഴും അതിന്റെ പ്രാധാന്യം ചോർന്നു പോകുന്നു. ഗവർമ്മെണ്ട് ഒരു ഓൺലൈൻ കൊറോണാ ഡാഷ് ബോർഡ് ഉണ്ടാക്കുക. അതിൽ കാര്യങൾ അപ്ഡേറ്റ് ചെയ്യുക. പ്രാധാന്യമേറിയ കാര്യങ്ങൾക്ക് മാത്രം പത്രസമ്മേളനം വെയ്ക്കുക.
22.അത്യാവശ്യത്തിന്നല്ലാത്ത എല്ലാ ഒത്തുചേരലുകളും ഒഴിവാക്കുക. പരീക്ഷകൾ പോലുള്ള കാര്യങ്ങൾ ഓൺലൈൻ ഓപ്ഷൻ പരിക്ഷിക്കുക. (ചെയ്യുന്നുണ്ടെങ്കിലും )
Leave a reply to Raising corona count in Kerala. — Dr.Venugopalan Poovathumparambil | Mon site officiel / My official website Cancel reply