Calicut medical college and Cultural activism -Courtesy FB post by Jayakrishnan

എൺപതുകളിലെ നാടകക്കാലം

കോഴിക്കോട് മെഡിക്കൽ കോളേജ്
ഡോ.ജയകൃഷ്ണൻ.ടി.
ഇന്ന് ഖസാക്കെത്തുമ്പോൾ ‘….:

ദൃശ്യകലാമാസികയിൽ പ്രസിദ്ധീകരിച്ച് വന്ന കേരള നാടക ചരിത്രാവലോകന ലേഖനത്തിൽ(ഐ.ഷൺമുഖദാസ് ) ആദ്യമായി ക്യാമ്പസ് നാടകവേദിയിലേക്ക് തീപ്പന്തത്തിന്റെ വെളിച്ചവും, ചെണ്ടയുടെ താളവുമെത്തിച്ചത് 1980 കളിലെ കോഴിക്കോട് മെഡിക്കൽ കോളേജാണ് എന്ന് രേഖപെടുത്തിയിട്ടുണ്ട്. അക്കാലത്ത് അവതരിപ്പിക്കപ്പെട്ട ‘രക്ഷകൻ’ എന്ന നാടകത്തെ കുറിച്ചാണിത്. ആദ്യം സുരാസു വും പിന്നീട് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രഥമ ബാച്ചിലെ ഒന്നാം റാങ്കുകാരനായിരുന്ന ദിലീപുമാണ് ഈ നാടകം സംവിധാനം ചെയ്തത്.അറവുശാലയിലേക്ക് കൊണ്ട് പോകുന്ന മൃഗങ്ങൾ സംഘം ചേർന്ന് അറവുകാരനെതിരെ തിരിയുന്നതാണ് വിഷയം. അഭിനേതാക്കളൊക്കെ കാളയുടെ മുഖംമൂടി അണിഞ്ഞിരുന്നതിനാൽ നാടകക്കാരൊക്കെ ‘കാള’ ചേർത്ത് വിളിക്കപ്പെട്ടു- കാള ബാലു(തൃശൂരിൽ HOD in Neurosurgery), അന്നത്തെ Finearts secretary Dr. Kuriakose[HOD,Thoracic surgery] ആയിരുന്നു.

നേതാക്കൻമാർ അണികളെ കോഴിയങ്കം നടത്തി രാഷ്ട്രീയം കളിക്കുന്ന, ജോയി മാത്യു (filimstar) രചനയും സംവിധാനവും നിർവഹിച്ച ‘വേട്ട’  ഡി.ഫാം. വിദ്യാർത്ഥി പത്മനാഭന്റെ നേതൃത്വത്തിൽ അരങ്ങേറിയ ശ്രദ്ധേയനാടകമായിരുന്നു.

കവിതകൾ കോർത്തിണക്കിയ സുരാസുവിന്റെ മൊഴിയാട്ടവും, കടമ്മനിട്ടയുടേയും സച്ചിതാനന്ദന്റേയും വരികളുടെ ചൊൽകാഴ്ചകളും ‘ഗാർഡനിൽ’ നടക്കാറുണ്ടായിരുന്നു.

ജി.ശങ്കരപിള്ളയുടെ ‘മൂന്ന് പണ്ഡിതൻമാരും സിംഹവും’ ഇരുപത്തൊന്നാം ബാച്ചുകാർ അരങ്ങിൽ  എത്തിച്ചിരുന്നു.ഇരുപത്തിരണ്ടാം ബാച്ചിലെ സൂര്യനാരായണൻ, രാധാകൃഷ്ണൻ (late) ,കൃഷ്ണദാസ് എന്നിവർ ചേർന്ന്’നാ.തൊ.യൂ’ (നാടകത്തൊഴിലാളി യൂണിയൻ) എന്ന dramatroupഉം ക്യാമ്പസിൽ സജീവമായിരുന്നു. വിദ്യാഭ്യാസകച്ചവടത്തിനെതിരായ  ” അങ്കമാലി സമര “ത്തിന്റെ ഭാഗമായി നാ. തൊ.യൂ.വിന്റെ നാടകങ്ങൾ വടക്കൻ ജില്ലകളുടെ തെരുവുകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

അടിയന്തരാവസ്ഥയിൽ ജയിൽവാസിയും, ജനകീയ വിചാരണയിൽ പങ്കാളിയും ആയിരുന്ന വി.കെ.പ്രഭാകരൻ രചിച്ച് “പ്രേരണ”യിൽ പ്രസിദ്ധീകരിക്കപ്പെട്ട “മരത്തവള” നാടകം രചയിതാവും മധുമാസ്റ്ററും ചിട്ടപ്പെടുത്തി ഇരുപത്തിനാലാം ബാച്ച് ഇവിടെ അവതരിപ്പിച്ചിട്ടുണ്ട് (ട്രൂപ്പ് ലീഡർ ലേഖകൻ ആയിരുന്നു.)
ജോൺ എബ്രഹാം എഴുതിയ “ചെന്നായ്ക്കൾ അഥവാ പട്ടിണി മരണം ” ജോസ് ചിറമ്മലിന്റെ സംവിധാനത്തിൽ ഇരുപത്തിരണ്ടാം ബാച്ച് ഓഡിറ്റോറിയത്തിൽ അരങ്ങേറിയതിനു ശേഷവും യൂണിവേഴ്സിറ്റി, സംസ്ഥാന തലങ്ങളിൽ അനേകം അവാർഡുകൾ നേടിയിരുന്നു.ഇതിന്റെ കോറസ്സിന് വേണ്ടി “ചെന്നായ്ക്കൾ….
ചെന്നായ്ക്കൾ …..
തിന്നുന്ന മനുഷ്യന്റെ ….
കയ്യുകൾ ….. കാലുകൾ ….” തുടങ്ങിയവരികൾ ജോൺ തന്നെ prompt ചെയ്യുന്നത് കേട്ട് ഇറാൻ വിദ്യാർത്ഥി ആയിരുന്ന അലിജാൻ അബ്ബാസിക്ക് പോലും ഹൃദ്യസ്ഥമായിരുന്നു.

2007 ൽ ജോസ് ചിറമ്മലിന്റെ സ്മരണാർത്ഥം റൂട്ട്സ്ന്റെ ആഭിമുഖ്യത്തിൽ “ചെന്നായ്ക്കൾ” തൃശൂർ അക്കാദമി ഹാളിൽ വീണ്ടും അവതരിപ്പിച്ചപ്പോൾ, ആദ്യത്തെ സ്റ്റേജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആയിരുന്നു എന്ന announcement കേട്ട് ഞാൻ കോരിത്തരിച്ചു. “നാം പൊള്ളയായ മനുഷ്യർ……. വൈക്കോൽ നിറച്ച ശിരസ്സുമായി അന്യോന്യം ചാരി നിൽക്കുന്നവർ” എന്ന ഡയലോഗുമായി ദിലീപ് ചിട്ടപെടുത്തിയ, ഇരുപത്തഞ്ചാം ബാച്ചിന്റെ “കഴുകൻ ” നാടകത്തിൽ ഇന്നത്തെ പ്രമുഖരായ Dr.രാഘവൻ(Customs director) Dr.വേണു lAS (Tourism director) എന്നിവർ ഉണ്ടായിരുന്നു. സാമുവൽ ബക്കറിന്റെ “ഗോദോയെ കാത്തും “, ഹരോൾ സ്പിൻ ററിന്റെ – – – – – – നാടകവും ജോസ് ചിറമേലിന്റെ സംവിധാനത്തിൽ അരങ്ങേറിയിട്ടുണ്ട്. ഉദ്പൽ ദത്തിന്റെ സൂര്യവേട്ടയും, ബാദൽ സർക്കാരിന്റെ ‘ജോമ’യും രാമചന്ദ്രൻ മൊകേരിയുടെ ഏകകഥാപാത്ര നാടകമായ “മാക്ബത്തും ” അരങ്ങേറിയ നാടകങ്ങൾ ആയിരുന്നു.
കേരളത്തിൽ സജീവമായിരുന്ന ജനകീയ സാംസ്കാരിക വേദിയുടെ ” അമ്മ” (മാക്സിം ഗോർക്കി), ബേബിയുടെ “നാട്ടുഗദ്ദിക” തുടങ്ങിയവയും അന്ന് പുറത്തിറങ്ങിയ നാടകങ്ങൾക്ക്‌ — – – – – – – – – – – – – – – – – – cultural activismത്തിന്റെ കാല്പനികകാലമായിട്ടാണ് ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ 80കൾ അനുഭവപ്പെടുന്നത്.ഇതിന് പൂരകമായി ഇന്ത്യൻ, ലോക ക്ലാസിക്ക് സിനിമകളുടെ പ്രദർശനവും ചർച്ചകളും നടത്തിയിരുന്ന filim clubകളും അന്നിവിടെ ഉണ്ടായിരുന്നു.
ഈ സാംസ്കാരിക പ്രവർത്തനങ്ങളൊക്കെ നിശ്ശബ്ദനായി കോർഡിനേറ്റ് ചെയ്ത വ്യക്തി, ഡോ.ബ്രഹ്മപുത്രനെ-21st Batch- പ്രത്യേകം പരാമർശിക്കാതെ ഇത് എഴുതാൻ വയ്യ.

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.