പ്രിയ സഖാവ് ഇ പി ജയരാജൻ,
ലോകത്തിലെ മുഴുവൻ കാര്യങ്ങളൂം അറിയുന്ന ഒരു സർവ്വ വിജ്ഞാനകോശമായിരിക്കണം താങ്കളെന്നോ, കേരളത്തിലെ മുഴുവൻ മന്ത്രിമാരെന്നോയെന്ന വാശിയൊന്നും നമുക്കില്ല..
ഒരു സ്പോർട്സ് മന്ത്രി എന്ന നിലക്ക് അതും സാക്ഷരകേരളത്തിൻെ, ലോകത്തിലെ മുഴുവൻ കായികതാരങ്ങളുടെയൂം ബയോഡാറ്റ ഹൃദസ്തമാക്കണമെന്നും ശടിക്കുന്നില്ല…
പക്ഷേ കാഷ്യസ് മേർസിലസ് ക്ലേ എന്ന ബോക്സിംഗ് താരം മുഹമ്മദാലി എന്ന പേര് സ്വീകരിച്ചതിന് പിന്നിൽ ഒരു പോരാട്ട മുണ്ടായിരുന്നു.അത് താങ്കളിലെ കമ്യൂണിസ്റ്റ് കാരൻ അറിയാതെ പോകരുതായിരുന്നു…
താങ്കളിലെ രാഷ്ട്രീയകാരന്, പൊതുവിൽ ഇടത് രാഷ്ട്രീയക്കാർക്ക് ഉണ്ടാകാറുളള പരന്ന വായന വേണമെന്ന് ഞാൻ പറയുന്നില്ല..പക്ഷേ താങ്കളിലെ കമ്മ്യൂണിസ്റ്റ് കാരൻ അറിയാതെ പോകരുതായിരുന്നു, ‘ വെളളക്കാർക്ക് മാത്രം’ എന്ന് ബോർഡ് വെച്ച റസ്റ്റോറൻിൽ സേവനം നിഷേധിക്കപെട്ടപ്പോൾ തൻെ ഒളിബിക്ക് ഗോൾഡ് മെഡൽ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ മുഹമ്മദലി എന്ന കറുമ്പനിലെ പോരാളിയെ…
താങ്കൾ പഠിക്കാതെ പോകരുതായിരുന്നു വിയറ്റ്നാമിനെതിരെ യുദ്ധം ചെയ്യാൻ വിസമ്മതിച്ചതിൻെ പേരിൽ ” കറുത്തവൻെ മേൽ ആധിപത്യം നിലനിർത്താൻ വെളുത്ത യജമാനമാരെ സഹായിക്കുന്ന യുദ്ധത്തിന് ഞാനില്ല” എന്ന് പറഞ്ഞ് മൂന്ന് വർഷം തടവും ബോക്സീംഗ് വിലക്കും 10000 ഡോളർ പിഴയും ചിരിച്ച് കൊണ്ട് ഏറ്റ് വാങ്ങിയ മുഹമ്മദാലിയെന്ന വിപ്ലവകാരിയെ..
അവസാനം റൊണാൾഡ് ട്രംപിന്റ്റെ വംശീയ പ്രസ്താവനകളെ നഖശിഖാന്തം നേരിട്ട മരിക്കാത്ത പോരാട്ട വീര്യവുമായാണ് മുഹമ്മദലി യാത്രയാവുന്നത്..
മുഹമ്മദാലി എന്ന വിപ്ളവകാരിയെ കാണാതെ പോയത് അങ്ങയുടെ വലിയ പിഴ തന്നെയാണ്..
മുഹമ്മദാലി കേവലമൊരു ഗുസ്തിക്കാരൻ മാത്രമായിരുന്നില്ല സഖാവേ…
വംശവെറിക്കെതിരെയും വർണ്ണവെറിക്കെതിരെയൂം ലോകത്തെ വിസമരിപ്പിക്കുന്ന തരത്തിൽ പോരാടിയ മഹാനായ വിപ്ലവകാരി കൂടിയായിരുന്നു…
Courtesy social media

Leave a comment