സാറാസ്  സിനിമയും നമ്മളും

ഒരു സിനിമാ വിചാരം.

ഒരു നല്ല ചലചിത്രാനുഭവം. സാറാസിനെ പ്പറ്റി പറയുമ്പോൾ സിനിമയുടെ രണ്ടു് വശങ്ങളെ പ്പറ്റി പറയേണ്ടി വരും. ഒന്ന് അതിൻ്റെ മെയ്ക്കിനെപ്പറ്റി. രണ്ടാമത് സിനിമ കൈകാര്യംചെയ്ത വിഷയത്തെപ്പറ്റി.
നിർമ്മിതിയെപ്പറ്റി സിനിമകണ്ടപ്പോൾ തോന്നിയത് ഇങ്ങനെ.

കൊറോണാക്കാലത്തെ പരിമിതികൾക്കിടയിൽ നിന്ന് അതിൻറെ പരമാവധി പൂർണ്ണതയോടെതന്നെയാണ് ഈസിനിമ അതിൻറെ ശിൽപികൾ തീർത്തിരിയ്ക്കുന്നത്. നല്ലവണ്ണം ഹോംവർക്ക്ചെയ്ത ഒരുസ്ക്രിപ്റ്റിൽ അപാകതകൾ ഒന്നും അധികമില്ലാത്ത സംവിധാന ശൈലി. പൂർണ്ണതനിറഞ്ഞ അഭിനയത്തിലൂടെ ബെൻ പൊളിച്ചു . കുമ്പിളിങ്ങിയിലൂടെ ഹെലനെയും കീഴടക്കി സാറാസിൽ എത്തുമ്പോൾ ഓരോകഥാപാത്രവും ജീവിയ്ക്കുകയാണ് ഈ കലാകാരിയിലൂടെ. വളരെ കൺവിൻസിങ്ങ് ആയി തന്നെ കൃത്യമായ അഭിനയമികവിലൂടെ കഥാപാത്രത്തെ അനുവാചകരിൽ കുടിയിരുത്തുന്നു അവർ. കുറഞ്ഞ സീനുകളിൽ മാത്രമുള്ള സിദ്ധിക്കിൻറെ ഗൈനക്കോളജിസ്റ്റ് ഗംഭീരം. മറ്റുള്ള കഥാപാത്രങ്ങൾ ആരും മോശമായിട്ടില്ല. ഗംഭീരം ഫ്രൈയിമുകളാണ് ഓരോ സീനുംകളും. ഇൻഡോർ ചെടികളുടെ സാധ്യത ഇത്രയ്ക്ക് മനോഹരമായ് ഉപയോഗിച്ച സിനിമകൾ മലയാളത്തിൽ അധികം ഇല്ല. തൊണ്ണൂറുശതമാനം സിനുകളിലും പച്ചപ്പിനെ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചതായി തോന്നി. നല്ല എഡിറ്റിങ്. പാട്ട്, പാശ്ചാത്തലസംഗീതം എന്നിവ കൊള്ളാം.
രണ്ടാമത്തെ ഭാഗമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. സിനിമ കൈകാര്യം ചെയ്ത വിഷയവും അതിൻറെ കാലിക പ്രസക്തിയും വളരെ വലുതാണ്.നൂറു ശതമാനവുംസ്ത്രീപക്ഷത്തുനിന്നു സിനിമ നമ്മോട് സംസാരിക്കുന്നു. വിവാഹവും സന്താനോൽപദനവും ഒക്കെജീവിതത്തിൻ്റെ വലിയഅജണ്ടകൾ ആകുന്ന ഒരുമെൻഡ്സെറ്റിൽ ഉള്ള ഇനിയും ഒരു തരിയ്ക്കുപോലും മാറാത്ത സമൂഹത്തിൻ്റെ മുൻപിൽ വിവാഹസങ്കൽപങ്ങളുടെയും പാരെൻ്റിങ്ങിനെയും വിവാഹജീവിതത്തിൽ ഏറ്റവും വിക്ടിമൈസ് ചെയ്യപ്പെടുന്ന സ്ത്രീയുടെ ഭാഗത്തുനിന്ന് സിനിമ നമ്മോട് വ്യക്തമായും സ്പഷ്ടമായും സംവദിക്കുന്നു.
നമ്മുക്ക് അത് മനസ്സിൽ ആയില്ലെങ്കിൽ അത് നമ്മുടെ മാത്രം പ്രശ്നമാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മൾ പലപ്പോഴും കല്യാണം, സ്ത്രീധനം , കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്, എന്നിവയെല്ലാം കുടുബത്തിൻ്റെ അദൃശ്യവും അവ്യക്തവുമായ സദാചാരവലയത്തിൻ്റെ സഹായത്തോടെ സ്ത്രീയുടെ മുതുകിൽ കെട്ടിവെയ്ക്കുമ്പോൾ അവളുടെ സ്വപ്നങ്ങളുടെ ചിറകരിയുകയാണ് ചെയ്യുന്നത് എന്ന് അവളുടെ സ്വന്തം മാതാപിതാക്കൾകൂടി മറക്കുന്നു അഥവാ മറക്കാൻ പ്രേരിപ്പിക്കപ്പെടുന്നു.
വ്യക്തിപരമായി ഇങ്ങനെ ഹോമിക്കപ്പെട്ട സ്വപ്നങ്ങളുമായി ജീവിതത്തിന് മുൻപിൽപകച്ചു നിന്നതും സപ്നങ്ങളെ വലിച്ചെറിയേണ്ടി വന്നവരും അതല്ലെങ്കിൽ അത്തരം സ്വപ്നങ്ങളെ എത്തിപ്പിക്കുന്നതിന്ന് ഒരു പാട് കഷ്ടപ്പെടേണ്ടിവന്നവരുമായി കുറേ പേരെയെങ്കിലുംഎനിയ്ക്കറിയാം.

ഒരു ഡോക്ടർ ആയിട്ടു പോലും ഒരു പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രി കൈയ്യിൽ ഉണ്ടായിട്ട്പോലും സ്വന്തം ആഗ്രഹങ്ങളെ ബലി കൊടുത്തവരേയും തൻ്റെസ്വപ്നങ്ങളെ വഴിയിൽ ഉപേക്ഷിച്ചവരേയും അറിയാം. അവർക്ക് സാറയാകണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷേ, ഒറ്റയ്ക്ക് നിന്ന് യുദ്ധംചെയ്യുമ്പോൾ ഒരു ആശ്വാസവാക്കിന് പോലും ആരുംഇല്ലാത്ത അവസ്ഥ. ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചാൽ എല്ലാവരുടെ മുൻപിലും ” ഒരുമ്പട്ടവൾ” ആയി തീരുകയും ചെയ്യുന്നു. പലപ്പോഴും മാനസ്സിക സമ്മർദ്ദത്തിന്അടിമപ്പെടുകയും അതിനെ അതിജീവിയ്ക്കാൻ കഴിയാതെ ജീവിതത്തെ വെറുപ്പോടെ കാണേണ്ടി വരികയും ചെയ്യുന്ന ദുരവസ്ഥ.
സാറാസിലൂടെ നമ്മൾ പറയാത്ത എന്നാൽ പറയപ്പെടേണ്ട കാര്യങ്ങൾ പറഞ്ഞ സിനിമാ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. സിനിമയുടെ അവസാനത്തെ സിനാണ് അതിമനോഹരം. സ്ത്രീയെ പ്രസവിയ്ക്കാനുള്ള ഒരു യന്ത്രമായും കുട്ടികളെ വളർത്താനുള്ള വേലക്കാരി പോലെയും കാണുകയും, പിന്നെ തിന്നുക, ഉറങ്ങുക ഉണർന്നാൽ ഇടയ്ക്കിടക്ക് തൻ്റെ പ്രത്യുൽപാദനയന്ത്രത്തെ പ്രവർത്തിപ്പിച്ച് തൻ്റെ സന്താനോൽപാദന കർമ്മം അനുസ്യൂതം നിർവ്വഹിക്കുന്ന അവൻ്റെ യന്തത്തിലേക്ക് ഉള്ള ആഞ്ഞ ചിവിട്ട് അത്തരത്തിലുള്ള എല്ലാവൻമാർക്കും ഉള്ളതാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഭ്രൂണഹത്യക്കെതിരെ വല്ലാത്ത ആവേശം വന്നവർക്കും.

 

Comments

Post a Comment

Popular posts from this blog

” തുറന്ന മനസ്സോടെ ” – An exclusive personal interview with Dr Venu

– 

Image

READ MORE

A movie that you must watch

– 

Image

My Home theatre – Day one release movie A  movie you must watch: I watched the movie “Sakunthala Devi ” an Amazone prime OTR movie released on 31st July 2020. In one word it is an amazing biopic made with utmost perfection and precision. Every frame tells the story of the untold story a great Genius, the mathematical magician Mrs.Sakunthala Devi the Indian pride, exactly not the world pride. When the movie begins, Anu, the one and the only daughter filing a case against her mother Sakunthala Devi. Then the movie sequences are reaching us through the daughter’s version of Sakunthala Devi’s life. It is a story of an extraordinary woman with an extraordinary right brain.I woman with an ordinary Indian background with God gifted power and chasing the dream to its peak and hurdling the objections in the path must be highly inspiring everyone. This is one side of the story. The other side perfectly blended with real emotions, relations, and raw life facts. This bleREAD MORE

ഇമ്മിണി ബല്ല്യ ശസ്ത്രക്രിയ

– 

Image

ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള സാഹിത്യേതര ഓർമ്മകൾ. ഒരു ഭിഷഗ്വരനേത്രങ്ങളിലൂടെ. സുൽത്താനെ ഞാൻ പലതവണ മെഡിക്കൽകോളേജിൽ കണ്ടിട്ടുണ്ട്. പ്രധാനമായും പുനലൂർ രാജനെ (ഫോട്ടോഗ്രാഫർ) കാണാനാണ് അദ്ദേഹം അവിടെ വരാറ്. കോളേജിന്റെ പോർട്ടിക്കോയിൽ ഉള്ള തിണ്ണയിൽ സുൽത്തൻ ഒരുപ്രത്യേക രീതിയിൽ ആണ് ഇരിക്കുക. കാലുകൾ ഒരു വശത്തേക്കും പിറകോട്ടും ആയി മടക്കി കുറച്ച് മുൻപോട്ട് കുനിഞ്ഞ് ഒരു കൈ നിലത്ത് കുത്തി ശരീരത്തിന്റെ ബാലൻസ് ഉറപ്പ് വരുത്തി കണ്ടാൽ ഒരു സുജായിയെ കണക്കെ ഒരു ഇരുപ്പ്. മറ്റേകയ്യിൽ പലപ്പോഴും എരിയുന്ന ബീഡിയും . ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ കഴുത്തിലെ ഞെരമ്പുകൾ എണീറ്റ് നിൽക്കും. പേശികൾ വലിഞ്ഞു മുറുകും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുണ്ടുകൾ പതിയെ തുറന്ന്  പാതി അടഞ്ഞ ചുണ്ടുകൾക്കിടയിലൂടെ സാവധാനം ദീർഘമായ നിശ്വാസം. പിന്നീടാണ് ഈ ഇരിപ്പിന്റെ ശാസ്ത്രീയത മനസ്സിലായത്. സുൽത്താൽ ഒരു സി. ഒ. പി. ഡി രോഗിയായിരുന്നു. ചെറുതൊന്നുമല്ല. ഇമ്മിണി വല്ല്യേ സി.ഒ .പി. ഡി രോഗി. അത് വളരെ വ്യക്തമായി തിരിഞ്ഞത് തൊണ്ണൂറിയഞ്ചിൽ ഞാൻ നാഷണൽ ഹോസ്പിറ്റലിൽ അനസ്തേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ്. അക്കാലത്ത് സുൽത്താന് ഇമ്മിണി വല്ല്യേ ഒരു പ്രോസ്റ്റേറ്റ് ഗ്രന്READ MORE Powered by BloggerTheme images by Radius ImagesAll rights reserved

My photo

DR.VENU( EMERGENCY MEDICINE)Kozhikode, Kerala , IndiaVISIT PROFILE

Archive

Labels

Report Abuse

Total Pageviews

013110217374350607387901031131257130149315301617171718201913204721202217231724202502602732802960 112483

My Facebook

Venugopalan Poovathumparambil | Create Your Badge

Nelson Mandela

“I never lose…I either win or learn “
https://www.nelsonmandela.org/content/page/biography

Dr.Venugopalan Poovathumparambil ( Unni)

SUBSCRIBE

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.