” മിന്നാമിനുങ്ങ് “

മിന്നാമിനുങ്ങ് കണ്ടു – അതി മനോഹരവും ലളിതവും എന്നാൽ ജീവിത ഗന്ധിയുമായ ഒരു ചലചിത്ര കാവ്യം. ദേശീയ പുരസ്കാരം നേടിയ സുരഭിയുടെ തനിമയാർന്ന അഭിനയത്തികവിന്റെ നേർക്കാഴ്ചയാണ് ഈ കൊച്ചു സിനിമ . ഒരു സാധാരണ സ്ത്രീയുടെ ഇച്ഛാശക്തിയിലൂടെ യുളള അതിജീവി നത്തിന്റെ കഥ പറയുമ്പോൾ സ്നേഹവും ബന്ധങ്ങളും അതിസൂഷ്മായി സിനിമയിൽ ഉടനീളം ചേർത്തു വെച്ചിരിക്കുന്നു. സ്നേഹവും ബന്ധങ്ങളും വസ്തുവും പാർപ്പിടവും എന്നല്ല ജീവനും ജീവിതവും കൈവിട്ടു പോകുന്ന നഗ്നമായ ജീവിത യാഥാർത്ഥങ്ങളിലും ജീവിക്കാനും മുന്നോട്ട് തന്നെ യാത്ര തുടരാനും മിന്നായം പോലൊരു ” മിന്നാമിനുങ്ങ് ” മിന്നിയിട്ടും മിന്നിയിട്ടും മായാതെ മായാതെ സിനിമയിൽ മുഴുവനായും പിന്നീട് തിയേറ്റർ വിട്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിലും ഒരു നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന കേന്ദ്ര കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ സുരഭിയ്ക്കു മാത്രമേ കഴിയൂ . സംസ്ഥാന അവാർഡ് കമ്മിറ്റി ഈ അഭിനേത്രിയുടെ അഭിനയം കാണാതെ പോയത് എന്തുകൊണ്ടാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മിന്നാമിനുങ്ങ് ഒരു അവാർഡ് സിനിമയല്ല. ഒരു കുടുംബസിനിമയാണ്. നമ്മൾ കാണണം. നമ്മുടെ മക്കളെ കാണിയ്ക്കണം . ഈ സിനിമയ്ക്ക് നമ്മുടെ മക്കളോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.

https://www.youtube.com/watch?v=OYfd_tY_M9k

Minnaminungu-Malayalam-Movie-5

download

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.