Belief and Believers a fwd message from social media

യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.,,
ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.
പളളിയിലെ വികാരിയച്ഛനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.
അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!
മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി.
പക്ഷേ ബാർ ഹോട്ടലിന്‍റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു.
ഹോട്ടലിന്‍റെ പണി എതാണ്ട് തീരാറായി….!!!!!
ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു.
കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!
പളളിക്കാർ സന്തോഷിച്ചു.
പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു.
പളളിയിലെ പ്രാർത്ഥനമൂലമാണ് തന്‍റെ കെട്ടിടം നശിച്ചത്.
അതുകൊണ്ട് കെട്ടിടം തകർന്നതിന്‍റെ ഉത്തരവാദിത്വം അവർക്കാണ്.
അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!
പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു.”ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല.
പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്”
കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:
“വിചിത്രമായ ഒരു കേസാണിത്.
ഒരു വശത്ത് പ്രാർത്ഥനയില്‍ വലിയ വിശ്വാസമുളള മദ്യവ്യവസായി.
മറുവശത്ത് പ്രാർത്ഥനയിൽ തീരെ വിശ്വാസമില്ലാത്ത പളളിക്കാർ.

Dr.Venugopalan PP
DA,DNB,MNAMS,MEM(GWU)
Director,Emergency Medicine,
AsterDM health care

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.