Indian Politics

രാഷ്ട്രീയക്കാരന്റെ തൊഴിലെന്താണ്‌?

വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി.

എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധി സംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.

അവരോട്‌ ഹോച്ചിമിന്‍ ചോദിച്ചു.
”നിങ്ങളുടെ തൊഴിലെന്താണ്‌?’

”രാഷ്‌ട്രീയം”
നേതാക്കള്‍ മറുപടി പറഞ്ഞു.

”മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരായിരിക്കുന്നത്‌?”
ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു.
”രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍.”

നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ്‌ വീണ്ടും ചോദിച്ചു.

”അല്ല, ഞാന്‍ ചോദിക്കുന്നത് നിങ്ങളുടെ ഉപജീവന മാര്‍ഗ്ഗം എന്താണെന്നാണ്‌?”

ആ ചോദ്യത്തിനു മുമ്പില്‍ ലജ്‌ജയോടെ തല താഴ്‌ത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു.

”മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്‌. അതിരാവിലെ എഴുനേറ്റ് ഞാന്‍ കൃഷിപ്പാടത്ത് പോകുന്നു. ഏതാനും മണിക്കൂര്‍ എന്റെ കൃഷിയിടത്തില്‍ പണിയെടുത്ത ശേഷമാണു ഞാന്‍ പ്രസിഡന്റിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ദിവസവും ഓഫീസിലേക്ക് പോകുന്നത്‌.”

അങ്ങനെയുള്ള രാഷ്‌ട്രീയക്കാരുടെ കാലം ഇന്ത്യയിലും വരുമോ? ടാറ്റാ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ വര്‍ഷങ്ങള്‍ക്ക് മുൻപ് നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തിയത് രാഷ്‌ട്രീയം ഉപജീവന മാര്‍ഗ്ഗമാക്കിയ ആറ് ലക്ഷം പേര്‍ നമ്മുടെ രാജ്യത്ത് ഉണ്ടെന്നാണ്‌.🇮🇳zac🇮🇳

image

Dr.Venugopalan PP
DA,DNB,MNAMS,MEM(GWU)
Director,Emergency Medicine,
AsterDM health care

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.